Posted On
date_range Updated On
date_range കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ 25 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. ആദ്യ സൂചനകൾ പുറത്തു വന്നപ്പോൾ ബംഗളുരു സിറ്റി സീറ്റടക്കം 13 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ചിക്മംഗ്ളൂർ, കുടക് അടക്കം അഞ്ച് സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡുള്ളത്. ജനതാദൾ സെക്യുലർ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
21 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചിരുന്നത്. ബി.ജെ.പിക്ക് 20ഉം ജനതാദളിന് 18ഉം സ്വതന്ത്രരായി 6 പേരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.