Posted On
date_range Updated On
date_range ജന്മദിനത്തില്‍ ആന്‍റണി അമേരിക്കയില്‍; പിന്നെ വിമാനത്തില്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് ഇത്തവണത്തെ പിറന്നാള്‍ ദിനം വേറിട്ടതായി. 75ാം ജന്മദിനം അമേരിക്കയിലും, ഡല്‍ഹിയിലേക്കുള്ള മടക്കത്തില്‍ വിമാനത്തിലുമായി ചെലവിട്ടു.
പ്രവര്‍ത്തക സമിതിയംഗമായ ആന്‍റണിയുടെ പിറന്നാള്‍ ദിനം കോണ്‍ഗ്രസിന്‍െറ സ്ഥാപക ദിനംകൂടിയാണ്. പാര്‍ട്ടിയുടെ 131ാം സ്ഥാപക ദിനത്തില്‍ പക്ഷേ, ആന്‍റണി ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ഇതാദ്യമായി അമേരിക്കയിലും വിമാനത്തിലുമായിരുന്നു ജന്മദിനം. തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്താനായിരുന്നു ഉദ്ദേശ്യമെങ്കിലും വിമാന ടിക്കറ്റ് ശരിയാകാതെവന്നതിനാല്‍ ഒരു ദിവസംകൂടി അമേരിക്കയില്‍ തങ്ങേണ്ടിവന്നു. ഭാര്യ എലിസബത്ത്, മകന്‍ അനില്‍ ആന്‍റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ചൊവ്വാഴ്ച ആന്‍റണി ഡല്‍ഹിയിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.