നെഹ്റുവിനെയും സോണിയയെയും വിമർശിച്ച് കോൺഗ്രസ് മാസിക

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും വിമർശിച്ച് കോൺഗ്രസ് മുഖമാസിക. മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിക്കുന്ന 'കോൺഗ്രസ് ദർശൻ' എന്ന മുഖമാസികയുടെ ഡിസംബർ ലക്കത്തിലെ ഹിന്ദി പതിപ്പിലാണ് നേതാക്കൾക്കെതിരെ വിമർശം.

സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ജമ്മു കശ്മീർ, ചൈന, ടിബറ്റ്  വിഷയങ്ങളിൽ നെഹ്റുവിന്‍റെ നിലപാട് ശരിയല്ല. ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ വാക്കുകൾ കേൾക്കാൻ നെഹ്റു തയാറായില്ലെന്നും മുഖമാസിക കുറ്റപ്പെടുത്തുന്നു.

കശ്മീർ വിഷയം ഇത്രയും വഷളാക്കിയത് നെഹ്റുവാണ്. 1997 ൽ കോൺഗ്രസ് അംഗത്വം നേടി 62 ദിവസങ്ങൾക്കുള്ളിൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി. തുടർന്ന് സർക്കാറുണ്ടാക്കാൻ സോണിയ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ദർശനിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, മുഖ മാസികയിൽ വന്ന ലേഖനങ്ങളിൽ എഡിറ്ററും കോൺഗ്രസ് നേതാവുമായ സഞ്ജയ് നിരുപം ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു തെറ്റ് വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിന്‍റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സഞ്ജയ് നിരുപം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.