ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങും വീണ്ടും തുറന്ന പോരിലേക്ക്‍. നജീബ് ജങ് അദ്ദേഹത്തിൻെറ രാഷ്ട്രീയ യജമാനന്മാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ തുറന്നടിച്ചു. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഡൽഹി സർക്കാർ കമീഷനെ നിയമിച്ചിരുന്നു. എന്നാൽ അന്വേഷണ കമീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ലഫ്.ഗവര്‍ണര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
1952ലെ കമീഷന്‍ എന്‍ക്വയറി ആക്ട് അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും മാത്രമേ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളൂവെന്നും ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായതിനാല്‍ അന്വേഷണ കമീഷനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണമെന്നും ജങ് കത്തിൽ എഴുതിയിരുന്നു.
അരുൺ ജെയ്റ്റ്ലി ഡി.ഡി.സി.എയുടെ തലപ്പത്ത് ഇരുന്ന കാലത്തുണ്ടായ ക്രമക്കേടുകളുടെ തെളിവുകൾ ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആംആദ്മി പാർട്ടി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി സർക്കാർ ഏകാംഗ കമ്മിഷനെയും നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.