റഷ്യയിൽ ദേശീയഗാനത്തിനിടെ മോദി നടന്നു; വിഡിയോ വൈറലാകുന്നു

മോസ്കോ: റഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ ദേശീയഗാനം ആലപിക്കുന്നതിനിടെ ശ്രദ്ധിക്കാതെ നടന്നുനീങ്ങിയ മോദിയെ പിടിച്ചുവെക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. റഷ്യ ഒരുക്കിയ ഔപചാരിക ഗാർഡ് ഓഫ് ഓണറിനിടെയാണ് സംഭവം.

റഷ്യന്‍ മിലിട്ടറിബാന്‍ഡ് അംഗങ്ങള്‍ ആലപിച്ച ദേശീയഗാനം ശ്രദ്ധിക്കാതെ മോദി നടന്നുനീങ്ങുകയായിരുന്നു. മോദിയെ സ്വീകരിക്കാനത്തെിയ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അദ്ദേഹത്തെ തടഞ്ഞു. പൂര്‍വസ്ഥാനത്ത് വന്നുനിന്ന പ്രധാനമന്ത്രി പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ച് തീര്‍ന്നതിന് ശേഷമാണ് നടന്നുനീങ്ങിയത്.

റഷ്യന്‍ ഉദ്യോഗസ്ഥന്‍റെ ആംഗ്യം തെറ്റായി മനസിലാക്കിയതാണ് അബദ്ധം പിണയാന്‍ കാരണമായത്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വിഡിയോ വൈറലായിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി റഷ്യയിലത്തെിയത്.  

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.