അമത്തേി: ‘അച്ഛേ ദിന്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭൂതപൂര്‍വമായ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് അച്ഛേ ദിന്‍ അല്ളെന്നും അമത്തേിയിലെ നിഗോഹ ഗ്രാമത്തിലെ തെരുവുയോഗത്തില്‍ രാഹുല്‍ പറഞ്ഞു.
‘പണപ്പെരുപ്പം കൊടുമുടിയിലത്തെി. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’ -കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വിദേശബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്‍െറയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പ്രസംഗിച്ചതിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ‘ആ 15 ലക്ഷം നിക്ഷേപിച്ചിട്ടുണ്ടോ എന്തോ’ -രാഹുല്‍ കളിയാക്കി.
ബി.ജെ.പിയുടെ വര്‍ഗീയ, വിഭാഗീയ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അമത്തേിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.