ദാഭോല്‍കര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

മുംബൈ: ഡോ. നരേന്ദ്ര ദാഭോല്‍കര്‍ കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന് വധഭീഷണി. ചന്ദ്രകാന്ത് ഗോഡ്കെക്കാണ് ഭീഷണിപ്പെടുത്തി എസ്.എം.എസ് സന്ദേശം ലഭിച്ചത്. അന്വേഷണം ഉടന്‍ അവസാനിപ്പിച്ചില്ളെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ രണ്ടിനാണ് ഭീഷണിസന്ദേശം ആദ്യം ലഭിച്ചത്. അന്ന് ഗൗരവത്തിലെടുത്തിരുന്നില്ല. ഭീഷണിസന്ദേശം ആവര്‍ത്തിച്ചതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രകാന്ത് ഗോഡ്കെയുടെ പരാതിയില്‍ പുണെ പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തു.

വിദര്‍ഭയിലെ യവത്മല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരുന്ന ചന്ദ്രകാന്തിനെ ദാഭോല്‍കര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തെ സഹായിക്കാന്‍ സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരെ സി.ബി.ഐ സംഘത്തില്‍ ഡെപ്യൂട്ടേഷനില്‍ വിടണമെന്ന ബോംബെ ഹൈകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നിയമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.