ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഇനിയും പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും നിയമനടപടിയെ ഭയക്കുന്നില്ളെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്.
ജെയ്റ്റ്ലി സ്വകാര്യ കമ്പനിയായ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി മീഡിയയുടെ മാനേജിങ് ഡയറക്ടര്‍ ലോകേഷ് ശര്‍മ മുഖേനയാണ് ‘ആപ്’ നേതാവ് അശുതോഷിന് വക്കീല്‍ നോട്ടീസ് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിരവധിവ്യക്തികള്‍ അഴിമതിയുമായി ബന്ധപ്പെട്ട് രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു. എന്നാല്‍, ഡല്‍ഹി സെക്രട്ടേറിയറ്റിലെ സി.ബി.ഐ റെയ്ഡില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ ആരോപണമുന്നയിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. എന്നാല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ കമീഷന്‍ സമര്‍പ്പിച്ച രേഖകള്‍ പിടിച്ചെടുക്കാനാണ് ഡല്‍ഹി സെക്രട്ടേറിയറ്റില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതെന്നായിരുന്നു ‘ആപ്’ നേതാക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.