ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഓഫിസിലെ റെയ്ഡിന് മറുപടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ കൂടുതല്‍ ശക്തമായ ആരോപണങ്ങള്‍ നിരത്തി ആം ആദ്മി പാര്‍ട്ടി. ജെയ്റ്റ്ലി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അധ്യക്ഷനായിരിക്കെ നടന്ന തിരിമറികളാണ് പാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടത്. ജെയ്റ്റ്ലിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കെജ്രിവാള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദിയും ജെയ്റ്റ്ലിക്കെതിരായ ആരോപണങ്ങളോട് യോജിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ തിരിമറികള്‍ക്കെതിരെ നേരത്തേമുതല്‍ പ്രതികരിച്ചുപോരുന്ന മറ്റൊരു മുന്‍ ക്രിക്കറ്ററും ബി.ജെ.പി എം.പിയുമായ കീര്‍ത്തി ആസാദും വെളിപ്പെടുത്തലുകളുമായി രംഗത്തുവരുമെന്നറിയുന്നു. എന്നാല്‍, ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കെജ്രിവാള്‍ അസത്യപ്രചാരണം നടത്തുകയാണെന്നും ജെയ്റ്റ്ലിയും ബി.ജെ.പിയും പ്രതികരിച്ചു. 1999-2013 കാലയളവില്‍ അസോസിയേഷനില്‍ നടന്ന പണം തിരിമറിയിലും അപഹരണത്തിലും അധ്യക്ഷനായിരുന്ന ജെയ്റ്റ്ലിക്കു പങ്കുണ്ടെന്നാണ് ആപ് നേതാക്കളുടെ ആരോപണം. 24 കോടി രൂപ വകയിരുത്തിയ സ്റ്റേഡിയത്തിന്് ചെലവിട്ടത് 114 കോടിയാണ്. പണം നല്‍കിയത് ഇല്ലാത്ത കമ്പനികള്‍ക്കും. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കു സമാനമാണ്. വ്യാജ കമ്പനികളും വ്യാജ ബില്ലുകളുമുണ്ടാക്കിയാണ് കോടികള്‍ വെട്ടിച്ചത്. അതിനിടെ, ജെയ്റ്റ്ലിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ളെന്നും അദ്ദേഹം ക്രിക്കറ്റിന്‍െറ അഭിവൃദ്ധിക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ഡി.ഡി.സി.എ വര്‍ക്കിങ് പ്രസിഡന്‍റ് ചേതന്‍ ചൗഹാന്‍ വ്യക്തമാക്കി. എന്നാല്‍, തിരിമറി ഇല്ളെങ്കില്‍ കോടതി ഇടപെടേണ്ടിവന്നതും ബി.സി.സി.ഐ നടപടി സ്വീകരിച്ചതും എന്തിനെന്നു ചോദിച്ച് ബിഷന്‍ സിങ് ബേദി രംഗത്തത്തെി. സ്വതന്ത്ര അന്വേഷണം സാധ്യമാക്കാന്‍ ജെയ്റ്റ്ലി മാറിനില്‍ക്കണമെന്നും അദ്ദേഹത്തിനെതിരെ അന്വേഷണമില്ളെങ്കില്‍ 2ജി, കല്‍ക്കരി കേസുകളിലെ പ്രതികളെക്കൂടി വെറുതെവിട്ടേക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. അതേസമയം, ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നറിയിച്ച ജെയ്റ്റ്ലി കെജ്രിവാള്‍ ഉന്മാദത്തിന്‍െറ വക്കിലാണെന്ന് കുറ്റപ്പെടുത്തി. സംസാരിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍, കള്ളം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമല്ലത്. സ്വന്തം ഓഫിസര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ആപ് നടത്തുന്നതെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. രാജിയുടെ പ്രശ്നം ഉദിക്കുന്നേയില്ളെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതിനിടെ, കെജ്രിവാളിന്‍െറ ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിനെ ആം ആദ്മി പാര്‍ട്ടി ന്യായീകരിച്ചു. 27 വര്‍ഷത്തെ ഒൗദ്യോഗിക ജീവിതത്തിനിടയില്‍ അദ്ദേഹത്തിനെതിരെ അഴിമതി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടില്ളെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.