ബെഡ്ഷീറ്റ് തട്ടിയെടുത്തത് വൈറലായി; എസ്.ഐയെ സ്ഥലംമാറ്റി

ചെന്നൈ: പ്രളയബാധിതര്‍ക്ക് വിതരണംചെയ്ത ബെഡ്ഷീറ്റ് തട്ടിയെടുത്ത് ബൈക്കില്‍ മടങ്ങുന്ന സബ് ഇന്‍സ്പെക്ടറുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ഡിസംബര്‍ 11ന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചെന്നൈ എം.ജി.ആര്‍ നഗറിലെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ സര്‍ക്കാറിതര സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണംനടക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍െറ വിളയാട്ടം യുവാവ് മൊബൈലില്‍ പകര്‍ത്തിയത്.
 ബൈക്കിലത്തെിയ എം.ജി.ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ കുമാര്‍ മുതിര്‍ന്ന സ്ത്രീയുടെ അടുത്തത്തെി അവരുടെ ബെഡ്ഷീറ്റ് വാങ്ങി മടങ്ങുകയായിരുന്നു. മറ്റൊരു ബെഡ്ഷീറ്റ് വാങ്ങാന്‍ അവരോട് ഉപദേശിക്കുന്നുമുണ്ട്. സംഭവം കണ്ട മറ്റു രണ്ടു സ്ത്രീകള്‍ ബഹളം വെച്ചപ്പോഴേക്കും ബൈക്ക് വിട്ട് പോകുന്നതായി 20 സെക്കന്‍ഡുള്ള വിഡിയോയില്‍ കാണാം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇയാളെ അന്വേഷണവിധേയമായി സ്ഥലംമാറ്റാന്‍ സിറ്റി പൊലീസ് കമീഷണര്‍ ടി.കെ. രാജേന്ദ്രന്‍ ഉത്തരവിട്ടു.
എന്നാല്‍, വെള്ളപ്പൊക്ക സമയത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ ഉദ്യോഗസ്ഥനാണ് കുമാറെന്ന് സഹപ്രവര്‍ത്തകരായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.