ഭൂവനേശ്വര്‍: നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ കണ്ട ഒഡീഷ എം.എൽ.എയെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എം.എൽ.എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ കിഷോര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് പുറത്തു വിട്ടത്.
എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട വാര്‍ത്ത എം.എല്‍.എ നിഷേധിച്ചു. തനിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ശരിക്ക് അറിയില്ലെന്നും ഒരു യൂട്യൂബ് ലിങ്ക് അറിയാതെ തുറന്ന് പോയതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അശ്ലീലമാണന്ന് കണ്ട ഉടന്‍ ഫോണ്‍ ഓഫ് ചെയ്തു. ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.