കൊല്‍ക്കത്ത: ഭയവും മുന്‍വിധിയുമില്ലാതെ കഴിയാനുള്ള സാഹചര്യം ഓരോ ഇന്ത്യക്കാരനും ഉണ്ടായാലേ രാജ്യത്തിന്‍െറ സാമൂഹിക ചട്ടക്കൂട് ഭദ്രമാകൂവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഓരോ മതവും പ്രചരിപ്പിക്കുന്നത് മനുഷ്യത്വത്തിന്‍െറ അടിസ്ഥാന മൂല്യങ്ങളാണെന്നും കല്‍ക്കത്ത രൂപതയുടെ 200ാം വാര്‍ഷിക സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സംയമനവും സഹിഷ്ണുതയും നമ്മുടെ അടിസ്ഥാന ആശയമാണ്. നാനാത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഒന്നിപ്പിച്ചുനിര്‍ത്താനുള്ള മതങ്ങളുടെ കഴിവാണ് നമ്മുടെ ചരിത്രവും സംസ്കാരവും രചിച്ചതെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
ജാതി-മത-വര്‍ഗ ഭേദമില്ലാതെ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ദാദ്രി സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും ഇന്ത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.