Posted On
date_range Updated On
date_range താജികിസ്താനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം
ഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും ഭൂചലനം. തിങ്കളാഴ്ച ഉചക്ക് ഒന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മധ്യേഷ്യന്‍ രാജ്യമായ താജികിസ്താന്‍ ആണ് ചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്നു. റിക്ടര്‍ സ്കെയിലില്‍ 7.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ശക്തിയേറിയ ചലനമാണ് താജിസ്കിസ്താനില്‍ ഉണ്ടായത്.
ഡല്‍ഹിക്കു പുറമെ പ്രാന്തപ്രദേശങ്ങളായ ഗാസിയാബാദ്,നോയ്ഡ എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായതായി റിപോര്‍ട്ട് ഉണ്ട്. ജീവഹാനിയോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.