ന്യൂഡൽഹി: രാജ്യസ്നേഹം തെളിയിക്കാൻ ആരും സാക്ഷ്യപത്രം ഹാജരാക്കേണ്ട ആവശ്യമില്ലെന്നും 125 കോടി ഇന്ത്യക്കാരുടെ രാജ്യസ്നേഹം ആർക്കും ചോദ്യംചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് പീഡനവും സമൂഹത്തിനും രാജ്യത്തിനും മേലുള്ള കളങ്കമാണെന്നും അതിെൻറ വേദന എല്ലാവരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അംബേദ്കറുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടന്ന രണ്ടു ദിവസത്തെ ഭരണഘടനാദിന ചർച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യപോലെ വൈവിധ്യപൂർണമായ രാജ്യത്ത് ഭിന്നിപ്പിക്കാൻ നിരവധി ന്യായമുണ്ടാകും. ഇത്തരം ന്യായങ്ങൾ മറന്ന് ഒന്നിക്കാനുള്ള ന്യായം നാം കണ്ടെത്തണം. മതപരവും വിഭാഗീയവുമായ വിഷയങ്ങൾക്കതീതമായി ജനം ഉയർന്ന് നിൽക്കണം. ആർക്കെങ്കിലുമെതിരെ പീഡനം ഉണ്ടാകുന്നെങ്കിൽ നമുക്കെല്ലാവർക്കും കളങ്കമാണ്. അത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദാദ്രി സംഭവത്തിലേക്കുള്ള സൂചനയെന്നോണം മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.