നഷ്ടപരിഹാരമായി കിട്ടിയ വീടിന് ഉടമസ്ഥാവകാശമില്ല; 2001ലെ ഭൂചലനത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഗുജറാത്ത് സർക്കാരിന്റെ കനിവ് കാത്ത് കഴിയുന്നു

അഹ്മദാബാദ്: 2001ൽ ഗുജറാത്തിനെ നടക്കിയ ഭൂചലനത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇപ്പോഴും അകലെ. സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഹതഭാഗ്യരായ ഒരുകൂട്ടം ആളുകൾ ബി.ജെ.പി സർക്കാർ തങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കഥ ദ ക്വിന്റിനോട് പറഞ്ഞത്.

നഷ്ടപരിഹാരമായി നൽകിയ വീടിന്റെ ഉടമസ്ഥാവകാശം പോലും ആളുകൾക്ക് ലഭിച്ചിട്ടില്ല. അതിനാൽ ഒരത്യാവശ്യത്തിന് വീട് വിൽക്കാൻ പലർക്കും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ 1500-2000 വീടുകളാണ് ദുരന്തത്തിൽ രക്ഷപ്പെട്ട കുടുംബങ്ങൾക്ക് നിർമിച്ചു നൽകിയത്. 22 വർഷം കഴിഞ്ഞിട്ടും ഈ വീടുകൾ ഗുജറാത്ത് സർക്കാരിന്റെ കീഴിലുള്ള സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

അതിനാൽ വീടുകൾ ലഭിച്ചവർക്ക് അതിന്റെ ഉടമസ്ഥാവകാശം പൂർണമായി കൈവന്നിട്ടില്ല. അന്ന് ജനങ്ങൾക്ക് മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് ഗുജറാത്ത് സർക്കാരിന്റെ 90,000 രൂപയും മഹാരാഷ്ട്ര സർക്കാർ നിർമിച്ച വീടും നഷ്ടപരിഹാരമായി സ്വീകരിക്കുക. അതിൽ തന്നെ പലർക്കും സർക്കാർ പ്രഖ്യാപിച്ച തുക മുഴുവനായി ലഭിച്ചില്ല. പലർക്കും 30,000യിരവും 40,000യിരവുമാണ് ലഭിച്ചത്. ചിലർക്ക് 60,000 എങ്കിലും കൈയിൽ കിട്ടി. അതേസമയം, വീടുകൾ നിർമിച്ചത് ഗ്രാമത്തിനു പുറത്തായിരുന്നതിനാൽ പലരും അത് വാങ്ങാൻ മടിച്ചു.

ആദ്യം ഞാൻ കരുതിയത് ഞങ്ങളുടെ പ്രദേശത്ത് പാക് സൈന്യം ബോംബിട്ടതായിരിക്കും എന്നാണ്. വളരെ പെട്ടെന്നു തന്നെ ഭൂചലനമുണ്ടായി. എല്ലാം ഭൂചലനത്തിൽ നഷ്ടപ്പെട്ടു-കൈയാൻബായ് ഓർക്കുന്നു.

2001ലുണ്ടായ ആ ഭൂചലനത്തിൽ ആയിരങ്ങൾ മരിക്കുകയും ലക്ഷങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഭുജ് നഗരമായിരുന്നു റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം 13,805നും 20,023 ഇടയിൽ ആളുകൾ മരിച്ചുവെന്നാണ്. 1,67,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3,40,000ഓളം കെട്ടിടങ്ങൾ തകർന്നു.

ഭുജ് ജില്ലയിൽ ദുരന്തത്തിന്റെ സ്മരണക്കായി പണിത സ്മാരകം ഈ വർഷം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. എന്തിനാണ് അത്തരമൊരു സ്മാരകമെന്നാണ് കൈയാൻഭായ് ചോദിക്കുന്നത്.

അന്ന് സർക്കാർ തരാമെന്ന് പറഞ്ഞത് നാമമാത്ര നഷ്ടപരിഹാരമായിരുന്നു. അതിനാൽ ഞങ്ങളെല്ലാവരും അത് വേണ്ടെന്ന് വെച്ചു. 2001ലെ ഭൂചലന സമയത്ത് കുട്ടികളായിരുന്നവർ ഇന്ന് വോട്ടർമാരാണ്.

Tags:    
News Summary - 2001 Gujarat Earthquake Survivors Still Await Ownership of Govt-Allotted Homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.