ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നത് പലർക്കും തലവേദനയായ സാഹചര്യത്തിൽ ഇറച്ചികടയുടെ പരസ്യം ചർച്ചയാവുകയാണ്. നോട്ട് പിൻവലിക്കുന്നതായി ആർ.ബി.ഐയുടെ തീരുമാനം വന്നതിന് പിന്നാലെ നോട്ടുകൾ മാറ്റിയെടുക്കാൻ ഓടുന്നവർക്ക് മുൻപിലാണ് ഈ പരസ്യം ശ്രദ്ധപിടിച്ചു പറ്റുന്നത്. ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടുമെന്നാണ് ഡൽഹിയിലെ ഇറച്ചികടയുടെ പരസ്യം.
നിലവിൽ 2000 രൂപ മാറ്റിയെടുക്കാൻ പെട്രോൾ പമ്പുകളാണ് പ്രധാന ആശ്രയം. സെപ്‌റ്റംബർ വരെ നോട്ടുകൾക്ക് സാധുതയുണ്ടെന്ന് ആർ.ബി.ഐ അറിയിച്ചുവെങ്കിലും പലയിടത്തും 2000 രൂപയുടെ നോട്ടുകൾ വാങ്ങാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. നിലവിൽ സർക്കാർ സംവിധാനങ്ങളുൾപ്പെടെ നോട്ട് വാങ്ങാൻ കൂട്ടാക്കുന്നില്ല. വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിൽപന കൂട്ടാനുള്ള തന്ത്രമായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.