രാജ്യത്ത്​ 200 ഒമിക്രോൺ ബാധിതർ; മഹാരാഷ്​ട്രയിലും ഡൽഹിയിലും കൂടുതൽ

ന്യൂഡൽഹി: രാജ്യത്ത്​ 200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം. 77 പേർ സുഖം പ്രാപിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക്​ പോകുകയോ ചെയ്​തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

മഹാരാഷ്​ട്രയിലും ഡൽഹിയിലും 54 വീതം ഒമിക്രോൺ കേസുകൾ​ റ​ിപ്പോർട്ട്​ ചെയ്​തു. തെലങ്കാനയിൽ 20, കർണാടകയിൽ 19, രാജസ്​ഥാൻ 18, കേരള 15, ഗുജറാത്ത്​ 14 എന്നിങ്ങനെയാണ്​ റിപ്പോർട്ട്​ ചെയ്​ത കേസുകളുടെ എണ്ണം.

രാജ്യത്ത്​ ​കോവിഡ്​ കേസുകളുടെ എണ്ണം ഉയരുന്നതിൽ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 5326 ​േപർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 453 മരണവും റിപ്പോർട്ട്​ ചെയ്​തു.

ഒമിക്രോണിനെ നേരിടാൻ ഇന്ത്യ സജ്ജമാ​െണന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അടുത്ത രണ്ടുമാസത്തിനുള്ളിൽ വാക്​സിൻ നിർമാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ ഓക്​സിജനും മരുന്നും ആവശ്യത്തിന്​ കരുതലുണ്ടെന്നും സംസ്​ഥാനങ്ങൾക്ക്​ 48,000 വെന്‍റി​േലറ്ററുകൾ​ വിതരണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ അറിയിച്ചു.

ആഗോളതലത്തിൽ ഒമ​ിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. നെതർലന്‍റ്​സ്​ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്​മസ്​ -ന്യൂഇയർ ആഘോഷങ്ങളെ ഇത്​ പ്രതികൂലമായി ബാധിക്കും.

News Summary - 200 Omicron cases reported in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.