ജയ്സാൽമീറിൽ ബസിന് തീപിടിച്ച് 20 യാത്രക്കാർക്ക് ദാരുണാന്ത്യം

ജയ്സാൽമീർ: രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബസിൽ 57 യാത്രക്കാരാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ജയ്സാൽമീർ ജോദ്പൂർ ഹൈവേയിൽ വെച്ച് ബസിന് തീപിടിച്ചത്. ഇലക്ട്രിക് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഹനത്തിന്‍റെ പിൻ ഭാഗത്ത് നിന്ന് പുക ഉയരുകയും അതിവേഗം തീ ബസ് മുഴുവൻ പടർന്നു പിടിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഡ്രൈവർ വേഗം വാഹനം നിർത്തിയെങ്കിലും തീ ആളിക്കത്തി. തീപിടുത്തം ഉണ്ടായ ഉടൻ പ്രദേശ വാസികളും ഫയർഫോഴ്സും എത്തി രക്ഷാ പ്രവർത്തനം നടത്തി.

അപകടത്തിൽ കടുത്ത ദുഃഖം അറിയിച്ച പ്രധാനമന്ത്രി ഇരകളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ദ്രൗപതി മുർമു ഹൃദയ ഭേദകമെന്ന് അപകടത്തെ വിശേഷിപ്പിച്ചു.

Tags:    
News Summary - 20 passengers died in bus fire in Jaisalmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.