യു.പിയിൽ സ്​ഫോടക വസ്​തുക്കളുമായി രണ്ടു തീവ്രവാദികൾ അറസ്​റ്റിൽ

ലഖ്​നോ: അൽഖാഇദ പിന്തുണയുള്ള അൻസാർ ഗസ്​വത്തുൽ ഹിന്ദി‍െൻറ രണ്ടു തീവ്രവാദികളെ പിടികൂടിയതായി യു.പി തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​(എ.ടി.എസ്​). ഇവരിൽ നിന്ന്​ സ്​ഫോടക വസ്​തുക്കളും കണ്ടെടുത്തു. ലഖ്​നോവിൽ താമസിക്കുന്ന മിൻഹാസ്​ അഹമ്മദ്​, മസീറുദ്ദീൻ എന്നിവരെയാണ്​ ഞായറാഴ്ച അറസ്​റ്റ്​ ​ചെയ്​തത്​. സ്വതന്ത്ര്യദിനത്തിൽ ലഖ്​നോ ഉൾപ്പെടെ നിരവധി സ്​ഥലങ്ങളിൽ സ്​ഫോടനം നടത്താൻ പിടിയിലായവർ ആസൂത്രണം നടത്തിയതായി എ.ഡി.ജി.പി പ്രശാന്ത്​ കുമാർ പറഞ്ഞു.

അൽഖാഇദയുടെ ചുക്കാൻ പിടിക്കുന്ന ഉമർ അൽഹിന്ദി​േന്‍റയും മറ്റും നിർദേശപ്രകാരമാണ്​ ഇവർ പ്രവർത്തിച്ചത്​. ചാവേറുകളെയും ഉപയോഗിക്കാൻ ഉദ്ദേശിച്ചതിനാലാണ്​ സ്​ഫോടക വസ്​തുക്കൾ ​േശഖരിച്ചത്​. ഈ തീവ്രവാദ ശൃംഖലയിലുള്ളവർ കാൺപൂരിലുമുണ്ട്​. തങ്ങളോടൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും​ ഐ.ജി കൂട്ടിച്ചേർത്തു.

Tags:    
News Summary - 2 terrorists of Al Qaeda-supported outfit arrested in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.