Posted On
date_range Updated On
date_range കുപ്വാരയിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹന്ദ്വാരയിലെ വാരിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തീവ്രവാദികളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഇവിടെ തെരച്ചിൽ നടത്തിയത്. ഇതിനിടെ തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ തീവ്രവാദികൾ പ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.