Posted On
date_range Updated On
date_range കനത്ത മഴ; മഹാരാഷ്ട്രയിൽ രണ്ട് പേരെ ഒഴുക്കിൽ പെട്ടു കാണാതായി
തേനി: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് രണ്ട് പേരെ ഒഴുക്കിൽ പെട്ടു കാണാതായി. തേനിയിലെ ഭീവാണ്ഡിയിൽ രണ്ടിടത്തായാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു.
ആദ്യ സംഭവം നടക്കുന്നത് വ്യാഴാഴ്ച രാത്രിയാണ്. ജലാശയങ്ങളെല്ലാം നിറഞ്ഞ് ഒഴുകുകയായിരുന്നു. മീൻ പിടിക്കാൻ അടുത്തുള്ള ജലാശയത്തിലേക്ക് പോയ പിണ്ഡ്യ ജാതവ് വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു എന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭീവാണ്ഡിയിൽ കംവാരി നദിയിൽ നീന്താൻ പോയ ആസിഫ് അൻസാരി എന്നയാളും ഒഴുക്കിൽ പെട്ടു. 19 വയസായിരുന്നു. ആസിഫിനെയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.