ദണ്ഡേവാഡയിൽ ഏറ്റുമുട്ടൽ: രണ്ട് നക്സലുകളെ വധിച്ചു

ദണ്ഡേവാഡ: ചത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകളെ വധിച്ചു. തുംനാറിന് സമീപം നീലവാരയിലാണ് ദണ്ഡേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡും (ഡി.ആർ.ജി) നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. 

പ്ലാറ്റൂൺ നമ്പർ 16 ഡെപ്യൂട്ടി കമാൻഡർ റിഷു ഇഷ്തം, പിദിയാകോട്ട് ജൻമിലിറ്റ കമാൻഡർ മാതാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രാവതി നദിക്ക് തെക്കൻ മേഖലയിലായിരുന്നു സംഭവം. 

തിരച്ചിലിനിടെ നക്സലുകൾ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് ആയുധങ്ങളും അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. 
 

Tags:    
News Summary - 2 Naxals killed in encounter in Dantewada -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.