Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ലശ്കർ ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ട് ലശ്കർ-ഇ-ത്വയ്യിബ ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ അ നന്തനാഗിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി സംഘം മേഖലയിലെ ബിബേഹ്റയിലാണ് സംഭവം. പതിവ് തെരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും സുരക്ഷാസേനയിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് എ.കെ 47 റൈഫിൾ, പിസ്റ്റൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.