Posted On
date_range Updated On
date_range കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; യു.പി സ്വദേശികളായ തൊഴിലാളികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ യു.പി സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊലപ്പെട്ടു. ഷോപ്പിയാനിലെ ഹർമനിലാണ് സംഭവം.
യു.പിയിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് ഹർമൻ സ്വദേശി അറസ്റ്റിലായി. നിരോധിത ഭീകര സംഘടന ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഇംറാൻ ബഷീർ ഗനിയാണ് അറസ്റ്റിലായത്.
സംഭവത്തിൽ അന്വേഷണവും പ്രദേശത്ത് റെയ്ഡും തുടരുകയാണെന്ന് കശ്മീർ സോൺ എ.ഡി.ജി.പി വിജയ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.