ലഖ്നോ-അസംഗഡ് ഹൈവേയിൽ അപകടത്തിൽപ്പെട്ട ബസിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ബൈക്കുമായി കൂട്ടിയിടിച്ച ബസ് തീഗോളമായി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോ-അസംഗഡ് ഹൈവേയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി വരികയായിരുന്നു ബസ്.
അസംഗഡ് അത്‌റൗലിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ എത്തിയപ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിൽ നിന്ന് 100 മീറ്ററോളം നീങ്ങി. ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിനു തീപിടിച്ചു.
രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി ബസിനുള്ളിലെ യാത്രക്കാരെ പുറത്തെത്തിച്ചു. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് യാത്രക്കാരായ നിരവധി പേർക്ക് പൊള്ളലേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.