Posted On
date_range Updated On
date_range മദ്യപിച്ച നിയമ വിദ്യാർഥിനി ഒാടിച്ച കാർ ഡിവൈഡറിലിടിച്ച് രണ്ടു മരണം
ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ മുഖർജി നഗറിൽ കാർ ഡിവൈഡറിൽ ഇടിച്ച് രണ്ടു മരണം. മൂന്നു പേർക്ക് പരിക്കേറ്റു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്. റിതേഷ് ദാഹിയ (21), സിദ്ധാർഥ് (20) എന്നിവരാണ് മരിച്ചത്. ഡ്രൈവറുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
19 കാരിയ ദിക്ഷ ദാതുവാണ് വാഹനമോടിച്ചിരുന്നത്. നിയമ വിദ്യാർഥിനിയായ ദിക്ഷ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും ഇവർക്ക് ലേണേഴ്സ് ലൈസൻസാണുള്ളതെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് വിട്ടയച്ച ഉടൻ ദിക്ഷയെ െപാലീസ് അറസ്റ്റ് ചെയ്തു.
നോയിഡയിലെ കോളജ് ഫെസ്റ്റിവലിനു ശേഷം മടങ്ങുകയായിരുന്നു വിദ്യാർഥി സംഘം. മരിച്ച റിതേഷ് ദാഹിയയുടെ പിതാവിെൻറ ഉടമസ്ഥതയിലുളളതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.