എയർഹോസ്​റ്റസിനെ അപമാനിക്കാൻ ശ്രമം; രണ്ട്​ ഇന്ത്യൻ വംശജർ അറസ്​റ്റിൽ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ എയർഹോസ്റ്റസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. എയർഹോസ്റ്റസി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. 

റിയൽ എസ്റ്റേ് മേഖലയിൽ പ്രവർത്തിക്കുന്ന ജസ്പാൽ സിങ്, ചന്ദ്രദീപ് ഖാരിയ എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനിൽ നിന്ന് ജയ്പൂരിലെ വിവാഹത്തിൽ സംബന്ധിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

മാർച്ച് 29ന് വിമാന യാത്രക്കിടെ ഇരുവരും എയർഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരാൻ അൽപം വൈകിയ എയർഹോസ്റ്റസിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - 2 Indian-Origin Men Arrested For Allegedly Harassing Air India Hostess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.