Represenatational image 

നടൻ സൂര്യയുടെ പിറന്നാളിന് ഫ്ലക്സ് വെക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രപ്രദേശിൽ തമിഴ് നടൻ സൂര്യയുടെ ഫ്ലക്സ് വെക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് ആരാധകർ മരിച്ചു. പൽനാട് ജില്ലയിലെ മോപുലവരിപാളെം വില്ലേജിലാണ് സംഭവം. എന്‍. വെങ്കടേഷ്, പി. സായി എന്നിവരാണ് മരിച്ചത്. ഇരുവരും കോളജ് വിദ്യാര്‍ഥികളാണ്.

ജൂലൈ 23ന് നടൻ സൂര്യയുടെ പിറന്നാളായിരുന്നു. ശനിയാഴ്ച രാത്രിയാണ് ആരാധകര്‍ ചേര്‍ന്ന് പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ ഫ്ലെക്സ് സ്ഥാപിച്ചത്. ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ത്തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇരുവരും തൽക്ഷണം മരിച്ചു.

സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായിരുന്നു രണ്ടുപേരും. 

Tags:    
News Summary - 2 Fans Of Actor Surya Electrocuted To Death While Installing His Banner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.