രത്​നഗിരിയിൽ ഡാം തകർന്ന്​ 6​ മരണം; 23 പേരെ കാണാതായി

മുംബൈ: മഹാരാഷ്​ട്രയിലെ രത്​നഗിരി ജില്ലയിലെ തിവാരി അണക്കെട്ട്​ തകർന്ന്​ ആറു പേർ മരിച്ചു. 23 പേരെ കാണാതായി. 12ഓളം വീടുകൾ ഒലിച്ചു പോയി. മരണസംഖ്യ ഇനിയും ഉയരാനാണ്​ സാധ്യത.

ദേശീയ ദുരന്ത നിവാരണസേന സംഭവ സ്ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​. മുംബൈയിൽ നിന്ന്​ 275 കിലോ മീറ്റർ അകലെയാണ്​ അണക്കെട്ട്​ സ്ഥിതി ചെയ്യുന്നത്​. ഏഴ്​ ഗ്രാമങ്ങളിലേക്കാണ്​ അണക്കെട്ടിലെ വെള്ളം ഇരച്ച്​ കയറിയത്​. ചൊവ്വാഴ്​ച രാവിലെ തന്നെ അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ജനങ്ങൾക്ക്​ ജാഗ്രത നിർദേശം നൽകുന്നതിൽ അധികൃതർക്ക്​ വീഴ്​ച സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്​.

കുറച്ച്​ ദിവസങ്ങളായി കനത്ത മഴയാണ്​ മുംബൈയിൽ തുടരുന്നത്​. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 300 മുതൽ 400 എം.എം മഴ മുംബൈയിൽ പെയ്​തുവെന്നാണ്​ കണക്കുകൾ. കനത്ത മഴയെ തുടർന്ന്​ മുംബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൻെറ പ്രധാന റൺവേ അടച്ചു. ട്രെയിനുകൾ പലതും വഴിതിരിച്ച്​ വിടുകയാണ്​.

Full View
Tags:    
News Summary - 2 Dead, Over 20 Missing After Maharashtra Dam-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.