Posted On
date_range Updated On
date_range ബിഹാറിൽ വിഷമദ്യം കഴിച്ച് രണ്ടു മരണം; നിരവധി പേർ ആശുപത്രിയിൽ
സിവാൻ: ബിഹാറിലെ സിവാനിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ലകരി നബിഗഞ്ചിലാണ് സംഭവം. വിഷമദ്യം കഴിച്ച് ഒരാൾ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അഞ്ചുപേർ സിവാൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരണ കാരണം പോസ്റ്റ്മോർട്ടം പൂർത്തിയായതിനു ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
ബാല ഗ്രാമവാസികളായ ജാനക് ബെൻ എന്ന ജാനക് പ്രസാദ്, നരേഷ് ബീൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഇരുവരും വയറിന് അസ്വസ്ഥതയും കാഴ്ച പ്രശ്നവും പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.
ബിഹാറിൽ നിരവധി വിഷമദ്യ ദുരന്തക്കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. മദ്യവിൽപ്പന നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.