സുരേഷ് ശ്രീവാസ്തവ, രമേശ് ദിവാകർ
ലക്നോ: ഉത്തർപ്രദേശിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എൽ.എമാർ മരിച്ചു. രമേശ് ദിവാകർ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ച് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ദിവാകർ. ലക്നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു ശ്രീവാസ്തവ.
എം.എൽ.എമാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. എം.എൽ.എമാരുടെ വിയോഗം തീരാനഷ്ടമെന്ന് ബി.ജെ.പി ഔരിയ ജില്ലാ അധ്യക്ഷൻ ശ്രീറാം മിശ്ര അറിയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയാണ് രമേശ് ദിവാകർ യു.പി നിയമസഭയിലെത്തിയത്. ഉത്തർപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവാണ് ശ്രീവാസ്തവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.