പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. ഹൈദരാബാദ് ജൂബിലി ബസ് സ്റ്റാൻഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേർ കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കുട്ടി മരിച്ചതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്കിടെ മരിച്ചതാണെന്നും ബസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റാത്തതിനാൽ ഇവിടെ കുഴിച്ചുമൂടാൻ തീരുമാനിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.

എന്നാൽ, പൊലീസ് പരിശോധിച്ചപ്പോൾ കുട്ടി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിന്‍റെ മുത്തച്ഛനും അമ്മാവനുമാണ് അറസ്റ്റിലായത്.

പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - 2 Arrested For Trying To Bury Baby Alive In Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.