അതിർത്തിയിൽ വീണ്ടും വെടിവെപ്പ്​; രണ്ട്​ സൈനികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാകിസ്​താ​​​െൻറ ബോർഡർ ആക്​ഷൻ ടീം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ​ സൈനികർ കൊല്ലപ്പെട്ടു. ജമ്മുവിലെ പൂഞ്ചിലാണ്​ വെടിവെപ്പ്​ ഉണ്ടായത്​. രണ്ട്​ പേരാണ്​ സൈന്യത്തിനെ നേരെ വെടിയുതിർത്തതെന്നാണ്​ റിപ്പോർട്ടുകൾ. ഇതിൽ ഒരാളെ വധിച്ചതായും സൂചനയുണ്ട്​.

ഇന്ത്യൻ അതിർത്തിയിൽ 600 മീറ്റർ ദൂരത്തേക്ക്​ പാകിസ്​താൻ ബോർഡർ ആക്​ഷൻ ടീം എത്തുകയായിരുന്നു എന്നാണ്​ സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. 200 മീറ്റർ പിന്നിട്ടപ്പോൾ തന്നെ ഇവർ വെടിയുതിർത്തെന്നും സൈന്യം പ്രത്യാക്രമണം നടത്തിയെന്നുമാണ്​ ലഭിക്കുന്ന വിവരം​.  ഇൗ വർഷം ഇത്​ മൂന്നാം തവണയാണ്​ പൂഞ്ചിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്​.

Tags:    
News Summary - 2 Armymen Killed By Pakistan's Border Action Team Along Line of Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.