ഭോപാൽ: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീണു. പൈലറ്റ് മരിച്ചു. സുഖോയ് എസ്‍.യു -30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്ന് വീണത്. മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം.
സുഖോയ് 30 ൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പൈലറ്റുമാർക്ക് രക്ഷപ്പെടാനായിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും വ്യോമസേന അധികൃതർ അറിയിച്ചു. മൂന്നാമത്തെ പൈലറ്റിന് മരിച്ചു. മൂന്നാമത്തെ പൈലറ്റിന് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും മരിച്ച നിലയിലാണ് കണ്ടെത്താനായതെന്ന് വ്യോമനോ അധികൃതർ അറിയിച്ചു.
ഗ്വാളിയോർ വ്യോമസേന താവളത്തിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങളാണ് രണ്ടും. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ ആകാശത്ത് വെച്ച് കൂട്ടിമുട്ടിയോ എന്ന കാര്യവും പരിശോധിക്കുമെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.
അപകടം സംബന്ധിച്ച് വ്യോമസേനാ മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വിശദീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.