??????????????? ?? ????????? ????????????

സ്​കൂട്ടറിൽ സാഹസിക പ്രകടനം നടത്തിയ യുവാക്കൾക്ക്​ പൊലീസി​െൻറ പരസ്യ മർദനം

ബംഗളുരു: സ്​കൂട്ടറിൽ സാഹസിക പ്രകടനം നടത്തിയ രണ്ട്​ യുവാക്കളെ പൊലീസ്​ പരസ്യമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. കണ്ട്​ നിൽക്കുന്ന ഒരാൾ മുന്നോട്ട്​ വന്ന്​ ​ക്രിക്കറ്റ്​ ബാറ്റ്​ കൊണ്ടും യുവാക്കളെ മർദിക്കുന്നുണ്ട്​. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരെയും ബാറ്റ്​ കൊണ്ട്​ മർദിച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. 

പ്രദേശവാസികൾ പരാതി അറിയിച്ചതിനെ തുടർന്നാണ്​​ സ്​ഥലത്തെത്തിയതെന്ന്​ പൊലീസ് പറയുന്നു. രണ്ട്​ പേർ സ്​കൂട്ടറിൽ അപകടകരമായ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും കാൽനടക്കാരടക്കം തലനാരിഴക്കാണ്​ അപകടത്തിൽ നിന്ന്​ രക്ഷ​പ്പെടുന്നതെന്നുമായിരുന്നു പരാതി. 

സ്​ഥലത്തെത്തിയ പൊലീസ്​ യുവാക്കളെ താക്കീത്​ നൽകി വിട്ടു. എന്നാൽ, പൊലീസ്​ മടങ്ങിയ ശേഷം യുവാക്കൾ വീണ്ടും പ്രകടനം തുടരുകയായിരുന്നു. രണ്ടാമതും പൊലീസ്​ പിടച്ച ശേഷമാണ്​ മർദനം നടന്നത്​. 

നേരത്തെ താക്കീത്​ നൽകിയതല്ലേ എന്ന്​ പൊലീസ്​ യുവാക്കളോട്​ ​േചാദിക്കുന്നതും അവർ അത്​ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. ശേഷം അറക്കുന്ന ശകാരവാക്കുകളാണ്​ പൊലീസ്​ ഉപ​േയാഗിക്കുന്നത്​. പൊലീസ്​ യുവാക്കളെ മർദിക്കുന്നതിനിടക്ക്​ ആൾകൂട്ടത്തിൽ നിന്ന്​ ബാറ്റുമായി എത്തിയ ഒരാൾ മർദനത്തിൽ ചേരുന്നതാണ്​ ദൃശ്യങ്ങളിൽ കാണുന്നത്​. 

Latest Video:

Full View
Tags:    
News Summary - 2 Abused, Kicked By Bengaluru Policeman For Scooter Stunts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.