ബാങ്കും കമ്പനിയും
തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് ബാങ്ക് ഉദ്യോഗസ്ഥരും കമ്പനി അധികൃതരും ബോധപൂര്‍വം നടത്തിയ തട്ടിപ്പെന്ന് കോടതി
•ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ മലയാളി
സ്വന്തം ലേഖകൻ
മുംബൈ: 1992ലെ ഓഹരി കുംഭകോണ കേസില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥന് ഉള്‍െപ്പടെ അഞ്ചുപേര്‍ക്ക് തടവുശിക്ഷ. ആന്ധ്ര ബാങ്കിെൻറ ഉപ സ്ഥാപനമായ ആന്ധ്ര ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വിസസിലെ (എ.ബി.എഫ്.എസ്.എല്‍) സീനിയര്‍ വൈസ് പ്രസിഡൻറ് തരിയന്‍ ചാക്കോ, വൈ. സുന്ദര ബാബു, ആര്. കല്യാണരാമന് എന്നിവര്‍ക്ക് നാലു വര്‍ഷവും ഫിനാന്‍ഷ്യല്‍ ഫെയര്‍ഗ്രോത്ത് സര്‍വിസസ് (എഫ്.എഫ്. എസ്.എല്‍) എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ആര്. ലക്ഷ്മിനാരായണന്, സീനിയര്‍ വൈസ് പ്രസിഡൻറായിരുന്ന എസ്. ശ്രീനിവാസന് എന്നിവര്‍ക്ക് മൂന്നു വര്‍ഷവുമാണ് തടവ്.
ഓഹരി കുംഭകോണ കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍ ജോഷിയുടെതാണ് വിധി. ജൂലൈ 1991നും േമയ് 1992നുമിടയില്‍ ബാങ്കും കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് ബാങ്ക് ഉദ്യോഗസ്ഥരും കമ്പനി അധികൃതരും ബോധപൂര്‍വം നടത്തിയ തട്ടിപ്പാണെന്ന് കോടതി കണ്ടെത്തി. ഇല്ലാത്ത സ്വത്ത് ഈടുവെച്ചാണ് കമ്പനി എ.ബി.എഫ്.എസ്.എലില്‍ നിന്ന് വായ്പയെടുത്തതും മറ്റു ബാങ്കുകളില്‍നിന്ന് വായ്പക്കുള്ള ബാങ്ക് രസീതി നേടിയതും. മനഃപൂർവം അനധികൃതമായി ബാങ്ക് രസീതി നല്‍കിയതിനാണ് ശിക്ഷ. 24 വര്‍ഷമായി വിചാരണ നേരിട്ടതും ഇടപാടുകളില്‍നിന്ന് വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ടില്ല എന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ ശിക്ഷയിൽ ഇളവിന് അപേക്ഷിച്ചെങ്കിലും കോടതി തള്ളി.
ഇത്തരം തട്ടിപ്പ് രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും പാവപ്പെട്ടവരുടെ പണമാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞ കോടതി ശിക്ഷയിലൂടെ സമൂഹത്തിന് മികച്ച സന്ദേശം നല്‍കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അപ്പീലിനുപോകാന്‍ പ്രതികള്‍ക്ക് നാലുമാസം സമയം നല്കി. അതുവരെ ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.