ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ പ്രതിയാക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്ലറെ കോൺഗ്രസിെൻറ വേദിയിൽ നിന്നും ഇറക്കിവിട്ടു. തിങ്കളാഴ്ച രാവിലെ രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പെങ്കടുക്കുന്ന സാമുദായിക സൗഹാർദത്തിനായുള്ള നിരാഹാരസമരത്തിെൻറ വേദിയിൽ നിന്നാണ് ടൈറ്റ്ലറെ ഇറക്കിവിട്ടത്.
മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇരിക്കുന്ന വേദിയിലെത്തിയ ടൈറ്റ്ലറോട് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് മാക്കാൻ വിയോജിപ്പ് അറിക്കുകയായിരുന്നു. പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നതിനാലാണ് ജഗദീഷ് ടൈറ്റ്ലറെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ടൈറ്റ്ലറെ പുറത്താക്കിയത് പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് കോൺഗ്രസ് നേതാവ് അരവിന്ദർ ലവ്ലി പ്രതികരിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിൽ കലാശിച്ച 1984ലെ സിഖ് വിരുദ്ധ കലാപകേസിൽ പ്രതിചേർക്കപ്പെട്ടയാളാണ് ജഗദീഷ് ടൈറ്റ്ലർ. കേസിൽ പ്രതിചേർക്കപ്പെട്ട മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാറിനെയും ഇതേ വേദിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.