ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 195 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ആദ്യമായാണ് ഒരു ദിവസം രാജ്യത്ത് ഇത്രയേറെ പേർ മരിക്കുന്നത്.
3900 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 46,433 ആയി ഉയർന്നു. 1568 ആണ് ആകെ മരിച്ചത്. 12,727 പേർ രോഗമുക്തരായി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതൽ. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 14000 കടന്നു. 583 ആണ് മരണനിരക്ക്. ഗുജറാത്തിൽ 5804 ഉം ഡൽഹിയിൽ 4898 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.