190ാം വയസിൽ അമൃതാൻജൻ പാലത്തിന്​ ‘ദയാവധം’

മുംബൈ: ഒടുവിൽ ചരിത്രം വഴിമാറിക്കൊടുത്തു, പുതിയ കാലത്തി​​െൻറ വേഗങ്ങൾക്കും സൗകര്യങ്ങൾക്കും മുമ്പിൽ. മുംബൈ - പു നെ എക്​സ്​പ്രസ്​ ഹൈവേയിൽ ചരിത്രസ്​മാരകം പോലെ നിന്നിരുന്ന റെയിൽവെ പാലം ആസൂത്രിത സ്​ഫോടനത്തിലൂടെ തകർത്തു. ബ് രിട്ടീഷ്​ കാലത്ത്​ നിർമിച്ച ഇൗ പാലത്തിന്​ 190 വർഷത്തെ പഴക്കമുണ്ട്​.

ബ്രിട്ടീഷുകാരുടെ ബോംബെ-പൂന റെയിൽ പാതയ ുടെ ഭാഗമായിരുന്നു ഇൗ പാലം. പാലത്തിൽ ​ട്രെയിൻ നിർത്തി മറുഭാഗത്ത്​ യന്ത്രം ഘടിപ്പിച്ച്​ തിരിച്ച്​ പോകുകയാണ്​ ചെയ്​തിരുന്നത്​. അതുകൊണ്ട്​ ‘റിവേഴ്​സിങ്​ ബ്രിഡ്​ജ്​’ എന്ന്​ വിളിച്ചിരുന്ന പാലത്തിന്​ സ്വാതന്ത്ര്യത്തിന്​ ശേഷമാണ്​ അമൃതാൻജൻ പാലം എന്ന വിളിപ്പേര്​ കിട്ടുന്നത്​. അമൃതാൻജൻ ബാം കമ്പനി ഇൗ പാലത്തിന്​ മുകളിൽ ഭീമൻ പരസ്യം സ്​ഥാപിച്ചതിന്​ ശേഷം അമൃതാൻജൻ പാലം എന്നായി ജനങ്ങൾക്കിടയിലെ വിളിപ്പേര്​.

തിരക്കേറിയ മുംബൈ-പൂനെ എക്​സ്​പ്രസ്​ വേയിൽ തടസമായി തുടരുന്ന പാലം പൊളിച്ച്​ നീക്കണമെന്ന്​ ഏറെ നാളായുള്ള ആവശ്യമാണ്​. എന്നാൽ, പാലം ഒരു ചരിത്രസ്​മാരകമായി നിലനിർത്തണം എന്ന്​ ആവശ്യപ്പെടുന്നവരും ഉണ്ടായിരുന്നു. ഏറെഭാഗത്തും ആറു വരി പാതയുള്ള എക്​സ്​പ്രസ്​ വേയിൽ അമൃതാൻജൻ പാലത്തിന്​ സമീപത്ത്​ നാലു വരി മാത്രമാണുള്ളത്​. പാലം കാഴ്​ച മറക്കുന്നത്​ കൊണ്ട്​ വാഹനാപകടങ്ങളും ഉണ്ടാകുന്നതായി ആക്ഷേപമുണ്ടായിരുന്നു.

അമൃതാൻജൻ പാലം പൊളിക്കുന്നതിന്​ മുമ്പുള്ള ദൃശ്യം

ഒടുവിൽ മഹാരാഷ്​ട്ര സ്​റ്റേറ്റ്​ റോഡ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ പാലം പൊളിച്ചു കളയാൻ തീരുമാനിച്ചു. എന്നാൽ, വാഹനത്തിരക്ക്​ ഒഴിയാത്ത എക്​സ്​പ്രസ്​ വേയിൽ പാലം പൊളിക്കൽ അസാധ്യമായി തന്നെ തുടർന്നു. ഇപ്പോൾ ലോക്​ഡൗണിൽ നിരത്തിൽ നിന്ന്​ വാഹനങ്ങളൊഴിഞ്ഞ അവസരം ഉപയോഗപ്പെടുത്തി പാലം പൊളിച്ചു കളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏപ്രിൽ 14 നകം പൂർത്തിയാക്കുമെന്ന്​ മഹാരാഷ്​ട്ര സ്​റ്റേറ്റ്​ റോഡ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ അധികൃതർ പറഞ്ഞു.

Tags:    
News Summary - 190 Year Old Amrutanjan Bridge Demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.