Posted On
date_range Updated On
date_range 1800 കോടിയുടെ വായ്പ തട്ടിപ്പ്: മൂന്നിടങ്ങളിൽ റെയ്ഡ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്വകാര്യ കമ്പനി 1800 കോടി രൂപയുടെ ബാങ്ക് വായ്പ വെട്ടിപ്പ് നടത്തിയ കേസിൽ വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്ഡ്.
ഡൽഹി ലജ്പത് നഗറിലെ ജെയ് പോളികെം ലിമിറ്റഡ് എന്ന കമ്പനിയുെട പ്രമോട്ടർമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർട്യത്തിന് 1800 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയെ തുടർന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്.
വായ്പതുക വകമാറ്റിയും ക്രമക്കേട് നടത്തിയും നഷ്ടം വരുത്തിയെന്ന് ഓഡിറ്റിങ്ങിൽ വെളിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.