ഛത്തിസ്ഗഢിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് 18കാരൻ മരിച്ചു

റായ്പൂർ: ഛത്തിസ്ഗഢിലെ ബീജാപൂർ ജില്ലയിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് 18കാരൻ മരിച്ചു. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്വെണ്ടി ഗ്രാമത്തിന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.

മുത്വെണ്ടി സ്വദേശിയായ ഗാഡിയ എന്നയാളാണ് മരിച്ചത്. സമീപത്തെ വനത്തിലേക്ക് പോകുന്നതിനിടെ ഐ.ഇ.ഡിക്ക് മുകളിൽ ചവിട്ടുകയായിരുന്നു. ഗാഡിയ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സംഭവം പൊലീസിനെ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജാപൂർ ജില്ലയിൽ നടന്ന മറ്റൊരു സമാന സംഭവത്തിൽ കച്ചിൽവാർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏപ്രിൽ 12 ന് ജില്ലയിലെ മിർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡ് നിർമ്മാണ തൊഴിലാളിയും ഐ.ഇ.ഡി പൊട്ടിത്തെറിച്ച് മരിച്ചിരുന്നു.

ബീജാപൂർ ജില്ല അടങ്ങുന്ന ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പട്രോളിങ് സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മാവോവാദികൾ ഐ.ഇ.ഡികൾ കുഴിച്ചിടാറുണ്ട്.

Tags:    
News Summary - 18-year-old dies in IED blast in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.