ഹരിദ്വാർ: ഉത്തരാഖണ്ഡിലും യു.പിയിലുമായി 72 പേരുടെ മരണത്തിന് കാരണമായ വ്യാജമദ്യ ദു രന്തത്തിൽ രണ്ടു പേർ അറസ്റ്റിലായി. മദ്യം വിതരണം ചെയ്ത പിതാവും മകനുമാണ് പിടിയിലായത്. ഉത്തർപ്രദേശിൽനിന്ന് സംഭരിച്ച മദ്യം ഉത്തരാഖണ്ഡിലെ ഗ്രാമത്തിൽ വിൽക്കുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. ഇരുസംസ്ഥാനങ്ങളിലെയും ഹരിദ്വാർ, സഹാരൻപുർ ജില്ലകളിലുള്ളവരാണ് മരിച്ചത്.
വിഷമദ്യത്തിന് കാരണക്കാരായവർ ഏതു പാർട്ടിയിൽ പെട്ടവരായാലും കർശന നടപടിയുണ്ടാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുരിൽ പറഞ്ഞു. അഅ്സംഗഢ്, ഹർദോയി കാൻപുർ, ബാരബങ്കി എന്നിവിടങ്ങളിൽ നേരത്തേയുണ്ടായ സമാന സംഭവങ്ങളിൽ സമാജ്വാദി പാർട്ടി നേതാക്കളുടെ പങ്ക് വെളിപ്പെട്ടതാണെന്ന് ആരോപിച്ച യോഗി, ഇൗ ദുരന്തത്തിലും ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്ന് വാർത്തലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.