Posted On
date_range Updated On
date_range മധ്യപ്രദേശിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത മുന്ന് യുവാക്കൾ അറസ്റ്റിൽ; രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ് പ്രതികൾ.
പെൺകുട്ടി തന്റെ ബന്ധുവിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി പ്രതികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഇരയെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പോക്‌സോ വകുപ്പുകളും ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.