Posted On
date_range Updated On
date_range സ്കൂൾ ബസ് മറിഞ്ഞ് 16 മരണം
കുളു: ഹിമാചൽ പ്രദേശിലെ കുളുവിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16മരണം. സാഞ്ചിയിലേക്ക് പോകുന്ന വഴിയാണ് ബസ് മറിഞ്ഞത്. ജംഗ്ല ഗ്രാമത്തിനു സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.
രക്ഷാപ്രവർത്തകരും അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അപകടത്തിൽ പെട്ടപ്പോൾ 40 ഓളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.