ലഖ്നോ: ഓക്സിജൻ മോക്ഡ്രില്ലിനിടെ 16 പേർ മരിച്ചുവെന്ന ആരോപണത്തിൽ യു.പി ആശുപത്രിക്ക് ക്ലീൻ ചിറ്റ്. ഏപ്രിൽ 27ന് അഞ്ച് മിനിറ്റ് ഓക്സിജൻ നിർത്തിവെച്ച് മോക്ഡ്രിൽ നടത്തിയതിനെ തുടർന്ന് മരണങ്ങൾ സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ യു.പി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയിലെ മരണങ്ങൾക്ക് കാരണം ഓക്സിജൻ മോക് ഡ്രിലല്ല. നേരത്തെ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഒരു രോഗിയുടേയും ഓക്സിജൻ വിതരണം നിർത്തിവെച്ചിരുന്നില്ലെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
ഓക്സിജൻ വിതരണം നിർത്തിവെച്ച് ആശുപത്രിയിൽ മോക്ഡ്രിൽ നടത്തിയിട്ടില്ല. ആവശ്യത്തിന് ഓക്സിജൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.