Photo Credit: PTI
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിന പരേഡിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ 150 സൈനികർക്ക് കോവിഡ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു.
'വിവിധ പരേഡുകളിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനികെര കോവിഡ് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. ഇതിൽ ചിലർ പോസിറ്റീവായി. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ല' -സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിേപ്പാർട്ട് ചെയ്തു.
ആയിരത്തോളം സൈനികരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ചവരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരേഡ് സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതർ വ്യക്തമാക്കി.
വർഷംതോറും ആയിരത്തിലധികം സൈനികർ റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.