Posted On
date_range Updated On
date_range യോഗിയെ ആക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ
ബദായൂൻ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച 17കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ.
10,000 രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചു. 15 ദിവസമാണ് ഗോശാല വൃത്തിയാക്കേണ്ടത്. കുട്ടിയിൽ പൊതുബോധം വളർത്താനും സ്വയം തിരുത്താനുമുള്ള അവസരമെന്ന നിലക്കാണ് ശിക്ഷയെന്ന് ബോർഡ് അധികൃതർ പറഞ്ഞു.
ജനുവരി 18നാണ് യോഗിയുടെ ചിത്രം കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.