Posted On
date_range Updated On
date_range കോൺഗ്രസ് ഭരണകാലത്ത് 15 മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന് അശോക് ഗെഹ്ലോട്ട്
അജ്മീർ (രാജസ്ഥാൻ): കോൺഗ്രസ് ഭരണകാലത്ത് 15 മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. മോദി സർക്കാർ സൈന്യത്തിെൻറ നടപടികളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയുമെല്ലാം രാജ്യത്തിന് വലിയ സംഭാവന നൽകിയവരാണ്. എന്നാൽ, മോദി സർക്കാർ അതൊന്നും പരാമർശിച്ചിേട്ടയില്ല. പകരം ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. സൈനിക നടപടി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് നിലവാരമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.