ഗുവാഹത്തി: മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ വേണ്ടശ്രമങ്ങൾ കേന്ദ്ര സർക്കാറിെൻറ ഭാഗത് തു നിന്ന് ഉണ്ടാകുന്നില്ലെന്ന് രാഹുൽ ഗാന്ധി. ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ശ്വാസത്തിനായി പിടയുേമ്പാൾ മോദി കാമറക്ക് പോസ് ചെയ്യുകയാെണന്നും രാഹുൽ വിമർശിച്ചു.
‘രണ്ടാഴ്ചയായി 15 തൊഴിലാളികൾ വെള്ളം നിറഞ്ഞ ഖനിയിൽ കുടുങ്ങി ശ്വാസത്തിനു വേണ്ടി പിടയുകയാണ്. അതേസമയം പ്രധാനമന്ത്രി േബാഗിബീൽ പാലത്തിൽ ഞെളിഞ്ഞു നിന്ന് കാമറകൾക്ക് പോസ് ചെയ്യുകയായിരുന്നു. മോദിയുടെ സർക്കാറാകെട്ട, രക്ഷാപ്രവർത്തനത്തിനായി വെള്ളം വറ്റിക്കാൻ ശക്തിയേറിയ പമ്പ് എത്തിച്ചു നൽകില്ലെന്നും അറിയിച്ചു. പ്രധാനമന്ത്രി, ദയവായി അവരെ രക്ഷിക്കൂ’ - രാഹുൽ ട്വീറ്റ് ചെയ്തു.
മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഖനിയിൽ നിന്ന് െവള്ളം വറ്റിക്കാൻ പാകത്തിനുള്ള പമ്പുകൾ ഇല്ലാത്തതിനാലാണ് രക്ഷാ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.