Posted On
date_range Updated On
date_range ആട് മോഷ്ടാവെന്ന് ആരോപിച്ച് ദലിത് യുവാവിന് ക്രൂരമർദനം; 15 പേർ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിൽ ആട് മോഷ്ടാവെന്ന് ആരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മർദിച്ച 15പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം.
മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയുമായിരുന്നു. സംഭവത്തിെന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്.
യുവാവിനെ ഗ്രാമവാസികൾ മർദിച്ചശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. കെട്ടിയിട്ടതിന് ശേഷവും വടികൊണ്ട് ക്രൂരമായി മർദിച്ചു. മർദിക്കുന്നതോടെ വേദനകൊണ്ട് യുവാവ് അലറുന്നതും താൻ ആടിനെ മോഷ്ടിച്ചിട്ടില്ലെന്ന് പറയുന്നതും കേൾക്കാം. ഇതോടെ ഗ്രാമവാസികൾ റെയിൽവേ ട്രാക്കിൽ എറിയുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.